തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. തിരുവനന്തപുരം പാലോട് – പേരയം – താളിക്കുന്നിലെ പടക്ക് നിർമ്മാണ ശാലയ്ക്കാണ് തീ പിടിച്ചത്. ഓലപടക്കിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9:30 ഓടെയാണ് അപകടം നടന്നത്. വിതുര ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു.Also read: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുംഅപകടത്തിൽ പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഷീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് തീപിടിത്തം ഉണ്ടായത്. ഷീജ, ജയ, ശ്രീമതി, മഞ്ജു എന്നീ തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്.A fire broke out at a firecracker manufacturing plant in Thiruvananthapuram. Four women workers were reportedly burnt in the accident. The fire broke out at a firecracker manufacturing plant in Palode – Perayam – Thalikkunnu, Thiruvananthapuram.The post പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു; നാല് സ്ത്രീകൾക്ക് പരുക്ക് appeared first on Kairali News | Kairali News Live.