ഇടുക്കി കട്ടപ്പനയിൽ കോൺഗ്രസിൽ തമ്മിലടി. ബ്ലോക്ക് നേതൃത്വത്തിനെതിരെ ഡിസിസി അംഗം രംഗത്ത്. ഡിസിസി അംഗം പി എസ് രാജനാണ് കട്ടപ്പന കോൺഗ്രസ് ബ്ലോക്ക് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.ഇടുക്കി ജില്ലയിലെ കോൺഗ്രസിൽ എ ഐ ഗ്രൂപ്പുകൾക്ക് പുറമേ കെ സി വേണുഗോപാൽ പക്ഷം കൂടി രംഗത്ത് എത്തിയതോടുകൂടിയാണ് തമ്മിലടി മൂർഛിച്ചത്. എ ഐ ഗ്രൂപ്പുകൾ സീറ്റുകൾ വീതം വെച്ച് എടുക്കുന്നുവെന്നാണ് കെ സി വേണുഗോപാൽ പക്ഷക്കാരനായ ഡി സി സി അംഗം പി എസ് രാജൻ ഉൾപ്പെടെയുള്ളവരുടെ ആക്ഷേപം.Also read: കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് കെ സി വേണുഗോപാൽ പക്ഷത്തിന്റെ രഹസ്യ യോഗം ഇതിനിടയിൽ കട്ടപ്പനയിൽ നടന്നു. അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ നഗരസഭയിൽ 20 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്. പ്രശ്നം വഷളായതോടെ ഒരുതരത്തിലുള്ള സീറ്റു ചർച്ചയും ആരംഭിച്ചിട്ടേ ഇല്ല എന്നാണ് കോൺഗ്രസ് ബ്ലോക്ക് നേതൃത്വം പറയുന്നത്. ഡിസിസി പ്രസിഡൻ്റ് സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിലവിലെ യുഡിഎഫ് ജില്ലാ കൺവീനർ ജോയ് വെട്ടിക്കുഴിയുടെ തട്ടകത്തിലാണ് ഈ തമ്മിലടി.The post കട്ടപ്പനയിൽ കോൺഗ്രസിൽ തമ്മിലടി; ബ്ലോക്ക് നേതൃത്വത്തിനെതിരെ ഡിസിസി അംഗം രംഗത്ത് appeared first on Kairali News | Kairali News Live.