ഇനി എവിടെ പോകുമ്പോഴും ആധാർ കയ്യിൽ കൊണ്ട് നടക്കേണ്ട. നമ്മുടെ ഫോണിൽ തന്നെ ആധാർ സൂക്ഷിക്കാം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. നിരവധി ഫീച്ചറുകളുമായി എത്തുന്ന ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാർഡും ഫോട്ടോകോപ്പി ഒന്നും ഇനി എല്ലായിടത്തും കൊണ്ട് നടക്കേണ്ട. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.‘Aadhaar’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. ഫേസ് ഡിറ്റക്ഷന്‍ സൗകര്യമുപയോഗിച്ച് ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ പൂർണ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തിയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പ് വഴി കുടുംബത്തിലെ പരമാവധി അഞ്ച് പേരുടെ ആധാര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിനായി എല്ലാ കാര്‍ഡിനും ഒരേ ഫോണ്‍ നമ്പർ തന്നെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ക്യൂ.ആര്‍ കോഡ് വെരിഫിക്കേഷന്‍ വഴി ആധാർ നമുക്ക് ലഭ്യമാക്കാൻ സാധിക്കും. ബാങ്ക്, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍വീസ് സെന്റര്‍ എന്നിവടങ്ങളില്‍ ക്യൂ.ആര്‍ കോഡ് വഴി എളുപ്പത്തില്‍ വെരിഫൈ ചെയ്യാം. .ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആപ്പിലെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത.ALSO READ: എന്താണ് സജീവമായിക്കൊണ്ടിരിക്കുന്ന എ ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് ? ഇതറിഞ്ഞിരുന്നാൽ ഇനി നിങ്ങൾ ആ കെണിയിൽ വീഴില്ലഅതേസമയം ആവശ്യമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താന്‍ കഴിയും വിധം ഉപയോക്താവിന് ഡാറ്റ നിയന്ത്രിക്കാനുള്ള സൗകര്യവും ആധാർ ആപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പേരും ഫോട്ടോയും മാത്രം പങ്കുവെക്കാനുള്ള അവസരത്തില്‍ വിലാസവും ജനനതീയതിയും മറച്ചുവെക്കാന്‍ സാധിക്കും. കൂടാതെ എവിടെ, എപ്പോൾ ആപ്പ് ഉപയോഗിച്ച് എന്നത് ട്രാക്ക് ചെയ്യാനും സാധിക്കും.ആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് നോക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ഐ ഫോണില്‍ ആപ്പില്‍ സ്റ്റോറില്‍ നിന്നും ‘Aadhaar’ എന്ന് ടൈപ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം ഭാഷ തെരഞ്ഞെടുത്ത്, 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. ലിങ്ക് ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി വഴി ആധാര്‍ വെരിഫൈ ചെയ്യുക. ഫേസ് ഓതന്റിഫിക്കേഷന്‍ ഘട്ടമാണ് അടുത്തത്. മുഖം സ്കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കണം. സുരക്ഷക്കായി ഇത് അനിവാര്യമാണ്. ശേഷം ആറ് ഡിജിറ്റ് പിന്‍ നൽകുക. ഇങ്ങനെ ചെയ്താൽ ആധാർ ആപ്പ് പ്രവർത്തന സജ്ജമാകും.The post എന്താണ് ഈ ആധാർ ആപ്പ്? ഇതറിഞ്ഞിരുന്നാൽ ഇനി ആധാറും ഫോട്ടോകോപ്പിയും കയ്യിൽ കൊണ്ട് നടക്കേണ്ട appeared first on Kairali News | Kairali News Live.