ഷാർജ പുസ്തകോത്സവത്തില്‍ വേറിട്ട ആശയങ്ങളുമായി ശ്രദ്ധനേടി ഷംസ് പവലിയന്‍. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പുസ്തത്തിന്‍റെ കവർ പേജ് നിർമ്മിക്കാനാഗ്രഹിക്കുന്നവർക്ക് ഷംസ് പവലിയന്‍ സന്ദർശിക്കാം. കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി എഴുത്തുമത്സരവും ഷംസില്‍ ഒരുക്കിയിട്ടുണ്ട്. പവലിയനിലെ ക്യൂ ആർ കോഡ് സ്കാന്‍ ചെയ്ത് മത്സരത്തിന്‍റെ ഭാഗമാകാം. മത്സരത്തിലെ വിജയികളെ പുസ്തകമേളയുടെ അവസാന ദിവസം പ്രഖ്യാപിക്കും. എഴുത്തുകാർക്ക് അവരുടെ അനുഭവങ്ങളും പുസ്തകചർച്ചകളും നടത്താന്‍ പോഡ് കാസ്റ്റ് സ്റ്റുഡിയോയും ഷംസ് ഒരുക്കിയിട്ടുണ്ട്. നിങ്ങളും പുസ്തകവും തമ്മില്‍ എന്ന ആശയത്തിലാണ് നവംബർ 5 ന് ആരംഭിച്ച, 12 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം ഷാർജ എക്സ്പോ സെന്‍ററില്‍ പുരോഗമിക്കുന്നത്. പ്രവേശനം സൗജന്യമാണ്.