“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ”; തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം

Wait 5 sec.

തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം. ബ്രസീലിലെ ബെലേമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ (COP30) ഉച്ചകോടിയിൽ തദ്ദേശീയരായ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. മഞ്ഞ വേഷം ധരിച്ച യുവാക്കളും ആദിവാസി വേഷത്തിലെത്തിയ പ്രതിഷേധക്കാരുമാണ് മുദ്രാവാക്യം വിളികളുമായി വേദിയിലെത്തിയത്. വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റതായി യുഎൻ വ്യക്തമാക്കി.ALSO READ: ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുന്നു; കോപ് 30 കാലാവസ്ഥാ ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെന്ത്” എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ വേദിക്കരികിലെത്തിയത്. ഉച്ചകോടിയിൽ ആദിവാസി ജനസമൂഹങ്ങളുടെ പങ്കാളിത്തം കുറവാണെന്ന് ഇവർ ഉന്നയിച്ചു. തുടക്കത്തിൽ പാട്ടും നൃത്തവുമായായിരുന്നു വേദിക്ക് പുറത്ത് പ്രതിഷേധം നടന്നത്. പിന്നീടാണ് ഇവർ ഹാളിലേക്ക് കടന്നത്. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ പ്ലാസ്റ്റിക് ബിന്നുകൾ ഉപയോഗിച്ച് പരസ്പരം അടിപിടിയിലേർപ്പെട്ടതായി ഹാളിലുണ്ടായിരുന്നവർ പറഞ്ഞു.English summary : Conflict at UN climate summit over lack of indigenous participation. The post “ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ”; തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം appeared first on Kairali News | Kairali News Live.