കേരള പൊലീസിൽ കോസ്റ്റൽ വാർഡൻ നിയമനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Wait 5 sec.

കേരള തീരദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്ന് പോലീസ് സേനയെ സഹായിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ 54 കോസ്റ്റൽ വാർഡൻമാരെ (തീരദേശ വാർഡൻ) നിയമിക്കുന്നു. 2025 ഒക്ടോബർ 31-ന് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് (PHQ) മുഖേനയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.നിലവിൽ 54 കോസ്റ്റൽ വാർഡൻ ഒഴിവുകളാണുള്ളത്. നിയമനം റേഞ്ച് അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ സംസ്ഥാനത്തെ ഏത് കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലും ഒഴിവുകൾക്കനുസരിച്ച് നിയമിക്കുന്നതാണ്. നിയമനത്തിന് അപേക്ഷിക്കുന്നവർ 18-നും 50-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (പ്രായം കുറഞ്ഞവർക്ക് പരിഗണന ലഭിക്കുന്നതാണ്). പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരമുള്ള പുരുഷന്മാർക്കും 150 സെന്റീമീറ്റർ ഉയരമുള്ള സ്ത്രീകൾക്കും അപേക്ഷിക്കാം. കടലിൽ നീന്താനുള്ള കഴിവ് നിർബന്ധ യോഗ്യതയാണ്.ALSO READ: ‘വിദ്യാഭ്യാസം ലഭിച്ച പ്രൊഫസർമാർക്കിടയിൽ ഇത്തരം മ്ലേച്ഛകരമായ സമീപനം ഉണ്ടെന്ന് പറയുന്നത് അപമാനകരം’; സി എന്‍ വിജയകുമാരിയെയും കേരള വിസിയേയും വിമർശിച്ച് എംഎ ബേബിഅപേക്ഷകർ നിർബന്ധമായും പ്രാഥമിക പരീക്ഷ പാസാകേണ്ടതുണ്ട്. ഇതിൽ ജലവുമായി ബന്ധപ്പെട്ട മൂന്ന് ഇനങ്ങൾ ഉൾപ്പെടുന്നു:300 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ: പുരുഷന്മാർക്ക് 8 മിനിറ്റും സ്ത്രീകൾക്ക് 10 മിനിറ്റും.50 മീറ്റർ നീന്തൽ (രക്ഷാപ്രവർത്തനം): നീന്തലറിയാത്ത ഒരാളെ വഹിച്ചുകൊണ്ട് നീന്തൽ. പുരുഷന്മാർക്ക് 3 മിനിറ്റും സ്ത്രീകൾക്ക് 4 മിനിറ്റും.വെള്ളത്തിൽ പൊങ്ങിക്കിടക്കൽ: 4 കിലോ ഭാരം വഹിച്ചുകൊണ്ട് 5 മിനിറ്റ് (പുരുഷന്മാർ), 3 മിനിറ്റ് (സ്ത്രീകൾ).അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:പ്രായം തെളിയിക്കുന്ന രേഖ.വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്.ഫിഷർമെൻ സർട്ടിഫിക്കറ്റ്.15 വർഷത്തെ നെറ്റിംഗ് വിവിങ് സർട്ടിഫിക്കറ്റ് (ഫിഷറീസ് വില്ലേജ്).റേഷൻ കാർഡ്.സ്വഭാവ സർട്ടിഫിക്കറ്റ് (ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത്).ഇലക്ഷൻ ഐ.ഡി/ആധാർ കാർഡ്/പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്ന്.പാസ്‌പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം)അപേക്ഷാ ഫോറം കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapolice.gov.in-ൽ നിന്ന് ലഭിക്കുന്നതാണ്. 2025 ഡിസംബർ 3, വൈകുന്നേരം 5 മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുക.The post കേരള പൊലീസിൽ കോസ്റ്റൽ വാർഡൻ നിയമനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ appeared first on Kairali News | Kairali News Live.