ഇന്ത്യയിലെ ഏറ്റവും മികച്ച അസറ്റ് മാനേജ്മെൻ്റ് (എയുഎം) കമ്പനികളിലൊന്നിലെ ടോക്സിക് വര്‍ക്ക് കള്‍ച്ചറിനെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി. തൻ്റെ റെഡ്ഡിറ്റ് അക്കൗണ്ടിലൂടെയാണ് തൻ്റെ അനുഭവം യുവതി പങ്കുവെച്ചത്. ’14 മണിക്കൂർ ജോലി കഴിഞ്ഞ് വന്നിട്ടും പുലർച്ചെ 2:45ന് മറുപടി നൽകണമെന്ന് എൻ്റെ ടീം ലീഡ് പ്രതീക്ഷിക്കുന്നു . എനിക്ക് മതിയായി’. എന്ന തലക്കെട്ടോടുകൂടിയാണ് യുവതി തൻ്റെ പോസ്റ്റ് പങ്കുവെച്ചത്. ടോക്സിക് വര്‍ക്ക് കള്‍ച്ചറിനെക്കുറിച്ചും മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയായി താൻ ഒരു ദിവസം 14 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും വാരാന്ത്യങ്ങളിൽ പോലും ജോലി ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്രയും മണിക്കൂറുകള്‍ ജോലി ചെയ്തിട്ടും തൻ്റെ ലീഡ് പുലർച്ചെ 2:45ന് മെസ്സേജ് അയച്ചതിനു ശേഷം ഇമ്മീഡിയറ്റ് റിപ്ളൈ വേണമെന്ന് പ്രതീക്ഷിച്ചുവെന്നും അവർ പറഞ്ഞു.ALSO READ: “ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ”; തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം“ഞാൻ ഉറക്കത്തിലായിരുന്നതിനാല്‍ പ്രതികരിച്ചില്ല. അതിനാല്‍ എൻ്റെ ലീഡ് ഓഫ്ഷോർ ലീഡിനോട് വളരെ പരുഷമായ രീതിയിൽ പരാതിപ്പെട്ടു. പുലർച്ചെ മൂന്ന് മണിക്ക് ഓൺലൈനിൽ വരുന്നത് എൻ്റെ ജോബ് ഡിസ്ക്രിപ്ഷൻ്റെ ഭാഗമാണെന്ന് തോന്നുന്നു.” യുവതി എഴുതി. “അവസാനം ഞാൻ ഇക്കാര്യത്തിന് ക്ഷമാപണം നടത്തേണ്ടി വന്നു.” അവര്‍ പറഞ്ഞു. മുൻപ് പരാതികൾ ഉന്നയിച്ചിരുന്നുവെങ്കിലും ലീഡിൻ്റെ സ്വാധീനം കാരണം ഒന്നും മാറിയില്ലെന്നും അവര്‍ വെളിപ്പെടുത്തി. എൻ്റെ മാനേജര്‍, ലീഡ് പറയുന്നത് കേട്ട് തലയാട്ടുകയും അവൾ പറയുന്നതെന്തും അംഗീകരിക്കുകയും ചെയ്യുന്നു. സാഹചര്യം തന്നെ മാനസികമായി തളർത്തിയെന്നും എന്ന് അവർ പറഞ്ഞു.ഒരിക്കൽ ജോലിയിൽ വളരെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ ലാപ്ടോപ്പ് തുറക്കാൻ പോലും ഭയപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. നല്ല ജോലി എന്തെങ്കിലും കണ്ടെത്തുന്നതുവരെ ഇവിടെ നില്‍ക്കണമോ അതോ കുറച്ച് മാസങ്ങൾ കൂടി അതിജീവിക്കണമോ എന്ന് അറിയില്ലെന്ന് അവര്‍ പറഞ്ഞു. തൻ്റെ സമാധാനം ഈ ജോലി നശിപ്പിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.The post ‘രാത്രി 2.45-ന് മറുപടി വേണം’; 14 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷവും ടോക്സിക് മാനേജർ appeared first on Kairali News | Kairali News Live.