ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ മാസം പ്രമേഹ ബോധവത്കരണ മാസം ആയി ആചരിക്കും. ഇതിന്‍റെ ഭാഗമായി ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയുടെ നേതൃത്വത്തില്‍ 13.11.2025, വ്യാഴാഴ്ച, വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ റൗണ്ടില്‍ ലോകപ്രമേഹ ദിന വിളംബര ജാഥ നടത്തും.ALSO READ: “ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ”; തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷംപ്രമേഹ നിയന്ത്രണത്തില്‍ വ്യായാമത്തിനുളള പ്രാധാന്യം വിളിച്ചോതുന്ന വാക്കത്തോണ്‍ നവംബര്‍ 14 ന്, വെള്ളിയാഴ്ച രാവിലെ 6.30 മണിയ്ക്ക് തൃശ്ശൂര്‍ സ്വരാജ്റൗണ്ടിലെ നടുവിലാല്‍ മുതല്‍ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിവരെയും നടത്തുന്നു. കൂടാതെ പ്രശസ്ത നര്‍ത്തകിയും ആയുര്‍വ്വേദ ഡോക്ടറുമായ ഡോ. സ്നേഹയുടെ നേതൃത്വത്തില്‍ അദ്രവ്യ പ്രമേഹ ചികിത്സയെകുറിച്ചുള്ള നൃത്തശില്‍പം നവംബര്‍ 14 ന് വൈകിട്ട് 4 മണിക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ വച്ചും ഉണ്ടായിരിക്കും.The post ലോകപ്രമേഹ ദിനം: ഔഷധി പഞ്ചകര്മ്മ ആശുപത്രിയുടെ ആഭിമുഖ്യത്തില് വിളംബര ജാഥയും വാക്കത്തോണും നടത്തും appeared first on Kairali News | Kairali News Live.