2025 സിവിൽ സർവീസസ് മെയിൻ പരീക്ഷാ ഫലം പുറത്തുവിട്ടു

Wait 5 sec.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 സിവിൽ സർവീസസ് മെയിൻ പരീക്ഷാ ഫലം പുറത്തുവിട്ടു . 2025 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ നടന്ന 2025 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയുടെ ഫലമാണ് പുറത്തുവിട്ടത്. ഫലം പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.യോഗ്യത നേടിയവർ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, മറ്റ് കേന്ദ്ര സർവീസുകൾ (ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റർവ്യൂ) എഴുതണം. ഇവയ്ക്കുള്ള തീയതികൾ യഥാസമയം അറിയിക്കും. ALSO READ: ഉപരിപഠനത്തിന് മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? ഐഐഎഫ്ടിയിൽ മികച്ച അവസരംഅഭിമുഖങ്ങൾ ന്യൂഡൽഹി -110069, ഷാജഹാൻ റോഡിലുള്ള ധോൽപൂർ ഹൗസിലുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഓഫീസിൽ ആണ് നടക്കുക. ഉദ്യോഗാർത്ഥികളുടെ പേഴ്സണാലിറ്റി ടെസ്റ്റുകളുടെ ഇ-സമ്മൺ ലെറ്ററുകൾ (ഇന്റർവ്യൂകൾ) ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.The post 2025 സിവിൽ സർവീസസ് മെയിൻ പരീക്ഷാ ഫലം പുറത്തുവിട്ടു appeared first on Kairali News | Kairali News Live.