കേരളത്തെ പ്രശംസിച്ച് യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. അതിദാരിദ്ര്യം ഇല്ലാത്ത നാടായി കേരളം മാറിയത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം വിദ്യാഭ്യാസ രംഗത്ത് സുസ്ഥിര വികസനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. സഹിഷ്ണുത കൊണ്ടും മൂല്യബോധം കൊണ്ടും ആഗോള ശ്രദ്ധ നേടിയവരാണ് മലയാളികൾ എന്നും അദ്ദേഹം പറഞ്ഞു.Also read: ‘കളമശ്ശേരിയിലെ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന്‍റെ സ്വപ്ന പദ്ധതി’; സംസ്ഥാനത്തെ ടാലൻ്റ് പൂളിനെ കൂടുതൽ നവീകരിക്കലാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് സമാധാന പൂർണമായ ലോകത്തിന് വേണ്ടി ഇന്ത്യയും യു.എ.ഇ യും ഒരുമിച്ച് പ്രവർത്തിക്കും. യു.എ.ഇ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമാണ് മലയാളികൾ എന്നും യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.UAE Minister of Tolerance Sheikh Nahyan bin Mubarak Al Nahyan praised Kerala. He said that it is a great achievement that Kerala has become a country without extreme poverty.The post ‘അതിദാരിദ്ര്യം ഇല്ലാത്ത നാടായി കേരളം മാറിയത് വലിയ നേട്ടം’: കേരളത്തെ പ്രശംസിച്ച് യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി appeared first on Kairali News | Kairali News Live.