അദ്വാനി സ്തുതിയുമായി തരൂര്‍. എല്‍.കെ.അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒറ്റ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ശശി തരൂര്‍. തരൂര്‍ നടത്തിയ അദ്വാനി സ്തുതി കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി. അതേസമയം തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം.ബാബ്റി മസ്ജിദ് തകര്‍ത്ത് രാജ്യത്ത് ധ്രുവീകരണം നടത്തിയ ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി തരൂര്‍ പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി. എല്‍ കെ അദ്വാനിയുടെ ജന്മദിനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരിന്റെ പുകഴ്ത്തല്‍. കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണിയാണെന്ന ലേഖനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി തരൂര്‍ വെല്ലുവിളിച്ചത്. തരൂരിന്റെ പ്രസ്താവനകളില്‍ നിന്ന് പതിവുപോലെ അകലം പാലിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രതികരണം.Also read: ‘ആർഎസ്എസ് ഗണഗീതം പൊതുപരിപാടിയിൽ അവതരിപ്പിച്ചത് മതേതര ഇന്ത്യക്ക് നേരെയുള്ള വെല്ലുവിളി’: എം എ ബേബിഅദ്വാനിയുടെ പ്രതിബദ്ധത, എളിമ, എന്നിവ ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എന്നിവ ഒരിക്കലും മായില്ലെന്ന് അദ്വാനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂര്‍ പുകഴ്ത്തി. അതേസമയം, വെറുപ്പിന്റെ വ്യാളി വിത്തുകള്‍ അഴിച്ചുവിടുന്നത് പൊതുസേവനമല്ലെന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഗെ തരൂരിനെ തിരുത്തി.വിമര്‍ശനം അംഗീകരിച്ച തരൂര്‍ അദ്വാനിയുടെ നീണ്ട സേവനകാലത്തെ പ്രവര്‍ത്തനം ഒരു സംഭവത്തിലേ്ക്ക് ചുരുക്കുന്നത് അന്യായമാണെന്ന് തിരിച്ചടിച്ചു.ചൈനയില്‍ നിന്നേറ്റ തിരിച്ചടി കൊണ്ട് മാത്രം നെഹ്റുവിന്റെയോ അടിയന്തരരാവസ്ഥയുടെ പേരില്‍ മാത്രം ഇന്ദിരാഗാന്ധിയുടെ കരിയറിനെയോ വിധിക്കാനാകില്ലെന്നും തരൂര്‍ വിമര്‍ശിച്ചു. തരൂരിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുമ്പോള്‍ സ്വന്തം നിലപാടെന്ന പറഞ്ഞ് കൈ ഒഴിയുകയാണ് കോണ്‍ഗ്രസ് നേതൃത്വം.The post എല് കെ അദ്വാനിയെ സ്തുതിച്ച് ശശി തരൂരി; പ്രസ്താവന ആയുധമാക്കി ബി ജെ പി appeared first on Kairali News | Kairali News Live.