കെ പി കേശവമേനോൻ സ്മാരക അവാർഡ് മുൻമന്ത്രി എ കെ ബാലന് സമ്മാനിച്ചു

Wait 5 sec.

കെ പി കേശവമേനോൻ സ്മാരക അവാർഡ് മുൻമന്ത്രി എ കെ ബാലന് സമ്മാനിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം എ കെ ബാലന് സമ്മാനിച്ചത്. എ കെ ബാലൻ എല്ലാവരുമായി ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. 25000 രൂപയും ഫലകവും കീർത്തി പത്രവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം.പാലക്കാട്‌ തരൂർ കെ പി കേശവമേനോൻ സ്‌മാരക ട്രസ്റ്റിൻ്റെ വിശിഷ്ട വ്യക്‌തികൾക്കുള്ള കെ പി കേശവമേനോൻ പുരസ്‌കാരമാണ് മുൻ മന്ത്രി എ കെ ബാലന് സമ്മാനിച്ചത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം സമർപ്പിച്ചു.Also read: ‘ആർഎസ്‌എസ്‌ ഗണഗീതം പൊതുപരിപാടിയിൽ അവതരിപ്പിച്ചത് മതേതര ഇന്ത്യക്ക് നേരെയുള്ള വെല്ലുവിളി’: എം എ ബേബി പി പി സുമോദ്‌ എംഎൽഎ അധ്യക്ഷത വഹിച്ചു. ജൂറി ചെയർമാൻ മുണ്ടൂർ സേതുമാധവൻ അവാർഡ്‌ ജേതാവിനെ പരിചയപ്പെടുത്തി. മുൻ ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, എംഎൽഎമാരായ കെ ഡി പ്രസേനൻ, എൻ ഷംസൂദീൻ, മുൻ എംഎൽഎ എ.വി ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡൻ്റ് ഇ രമണി എന്നിവർ പ്രസംഗിച്ചു. മുൻമന്ത്രി എ കെ ബാലൻ മറുപടി പ്രസംഗം നടത്തി.The post കെ പി കേശവമേനോൻ സ്മാരക അവാർഡ് മുൻമന്ത്രി എ കെ ബാലന് സമ്മാനിച്ചു appeared first on Kairali News | Kairali News Live.