തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ( എസ് ഐ ആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍. ആദ്യഘട്ടമായ എന്യൂമറേഷന്‍ ഫോം വിതരണം 25നുള്ളില്‍ പൂര്‍ത്തിയാക്കും.എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25നുള്ളില്‍ എന്യൂമറേഷന്‍ ഫോം വിതരണം ബിഎല്‍ഒമാര്‍ പൂര്‍ത്തീകരിക്കണം. ഇക്കാര്യം ജില്ലാ കnക്ടര്‍മാര്‍ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേര്‍ക്ക് (23.14%) എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.