മനാമ: ഇന്ത്യന്‍ സ്കൂളില്‍ ഈ വര്‍ഷത്തെ ഗണിത ദിന ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ വിശകലന ചിന്തയും ഗണിതശാസ്ത്ര ജിജ്ഞാസയും വളര്‍ത്തുന്നതിനുള്ള സ്കൂള്‍ ഗണിത വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികള്‍ ശ്രദ്ധേയമായി.മാത്ത് ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ (എംടിഎസ്ഇ), മോഡല്‍ നിര്‍മ്മാണം, ഡിസ്പ്ലേ ബോര്‍ഡ് മത്സരം, ക്വിസ്, സിമ്പോസിയം എന്നിവയുള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നടന്നു. ഗണിതശാസ്ത്രത്തില്‍ താല്‍പ്പര്യം ഉണര്‍ത്തുന്നതിനും യുക്തിസഹവും പ്രശ്നപരിഹാര കഴിവുകളും ഉള്ള യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുമാണ് ഓരോ പരിപാടിയും രൂപകല്‍പ്പന ചെയ്തിരിരുന്നത്. വ്യത്യസ്ത ഗ്രേഡുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ ഗണിതശാസ്ത്ര കഴിവും സര്‍ഗ്ഗാത്മകതയും കൂട്ടായ്മയും മത്സരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.നാല് മുതല്‍ എട്ടു വരെയുള്ള ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഗണിതശാസ്ത്ര അഭിരുചി നിര്‍ണ്ണയിക്കുന്ന എംടിഎസ്ഇ പരീക്ഷയില്‍ പങ്കെടുത്തു. നാലാം ക്ലാസ്സില്‍ റോഷന്‍ ഹരി ഒന്നാം സ്ഥാനവും, ഗ്യാന്‍ നവീന്‍ രണ്ടാം സ്ഥാനവും, ഐഡന്‍ അനില്‍ മൂന്നാം സ്ഥാനവും നേടി. അഞ്ചാം ക്ലാസ്സില്‍ ധ്യാന്‍ നിഷാന്ത് ഒന്നാം സ്ഥാനവും, സ്റ്റീവ് എമില്‍ രണ്ടാം സ്ഥാനവും ഇവാന്‍ ബേസില്‍ ജിതിന്‍ മൂന്നാം സ്ഥാനവും നേടി.ആറാം ക്ലാസ്സില്‍ ജമീഉല്‍ ഇസ്ലാം ഒന്നാം സ്ഥാനവും, അര്‍പിത് ജെ പിള്ള രണ്ടാം സ്ഥാനവും, ഫാബിയോ അന്‍സല്‍ മൂന്നാം സ്ഥാനവും നേടി. ഏഴാം ക്ലാസ്സില്‍ സാന്‍വി ചൗധരി ഒന്നാം സ്ഥാനവും, ദേവാന്‍ഷി ദിനേശ് രണ്ടാം സ്ഥാനവും നേടി. ആരവ് ശ്രീവാസ്തവ, അഭയ് അഭിലാഷ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. എട്ടാം ക്ലാസില്‍ ആദ്യ സമീരന്‍ ഒന്നാമതെത്തി. അവ്വാബ് സുബൈര്‍ രണ്ടാം സ്ഥാനത്തും നൈതിക് നന്ദ, അദിതി സജിത്ത് എന്നിവര്‍ മൂന്നാം സ്ഥാനത്തും എത്തി.നാല് മുതല്‍ എട്ടു വരെയുള്ള ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണ മത്സരത്തില്‍ സജീവമായി പങ്കെടുത്തു. നാലാം ക്ളാസില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണ മത്സരത്തില്‍ ഡെബോറ സാഷ എഡ്വിന്‍, ഇഷാന്‍ കൃഷ്ണ സുനില്‍, ജെഫ് ജോര്‍ജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അഞ്ചാം ക്ലാസില്‍, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഷാസിയ മെഹ്നാസ്, പ്രത്യുഷ ഡേ, സിയാന്‍ മുഹമ്മദ് എന്നിവര്‍ക്ക് ലഭിച്ചു.ആറാം ക്ലാസില്‍, ഇവാനിയ റോസ് ബെന്‍സണ്‍, ആരോഹി സിയാന്‍, ഇഷാന്‍ കൃഷ്ണ പി എന്നിവര്‍ വിജയികളായി. ഏഴാം ക്ളാസില്‍ അദ്വൈത് രതീഷ് ഒന്നാം സ്ഥാനവും ആദിത്യ പ്രതീപന്‍ രണ്ടാം സ്ഥാനവും, വൈഗ ഹരിലാല്‍ മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസ്സില്‍ പങ്കെടുത്തവരില്‍ നിരഞ്ജന്‍ സെന്തില്‍ കുമാര്‍ ഒന്നാം സ്ഥാനവും മിന്‍ഹ ഫാത്തിമ രണ്ടാം സ്ഥാനവും ലക്ഷിഹ ശ്രീരവി മൂന്നാം സ്ഥാനവും നേടി.സീനിയര്‍ വിദ്യാര്‍ഥികള്‍ സിമ്പോസിയം മത്സരത്തില്‍ മികച്ച ഗവേഷണവും അവതരണ വൈദഗ്ധ്യവും പ്രദര്‍ശിപ്പിച്ചു. ലെവല്‍ എയില്‍ ദര്‍ശന സുബ്രഹ്മണ്യന്‍ ഒന്നാം സ്ഥാനവും ജോയല്‍ ഷൈജു രണ്ടാം സ്ഥാനവും, ശശിനി ജ്ഞാനശേഖരന്‍ മൂന്നാം സ്ഥാനവും നേടി. സിമ്പോസിയം ലെവല്‍ ബിയില്‍ അരീന മൊഹന്തി ഒന്നാം സ്ഥാനവും തഹ്രീം ഫാത്തിമ രണ്ടാം സ്ഥാനവും അവന്തിക അനില്‍കുമാര്‍ മൂന്നാം സ്ഥാനവും നേടി.ക്വിസ് മത്സരത്തില്‍ അഭിജിത്ത് ബിനു, മുഹമ്മദ് യാസിര്‍ നസീം, റിക്ക മേരി റോയ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സമ്മാനം. ജോയല്‍ റെജി, ഹിഷാം അബ്ദുള്‍ റഹ്മാന്‍, ഉമ ഈശ്വരി എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി. മാധവ് വ്യാസ്, രോഹിന്‍ രഞ്ജിത്ത്, മെര്‍ലിന്‍ സാറ ബിനോയ് എന്നിവരടങ്ങുന്ന ടീമിനാണ് ക്വിസില്‍ മൂന്നാം സ്ഥാനം.സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്കൂള്‍ അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഹസീന സലിം എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.The post ഇന്ത്യന് സ്കൂള് ഗണിത ദിനം ആഘോഷിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.