വയനാട്ടിൽ കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് സി പി ഐ എമ്മിനൊപ്പം ചേർന്നവരെ ജില്ലാ സെക്രട്ടറി കെ റഫീഖ് പാർട്ടിയിലേക്ക് സ്വീകരിച്ചു. മീനങ്ങാടി പഞ്ചായത്ത് പന്നിമുണ്ട വാർഡിലെ അത്തിനിലത്താണ് കോൺഗ്രസ് സജീവ പ്രവർത്തകരായ നിരവധി പേർ രാജിവെച്ച് സി പി ഐ എമ്മിൽ ചേർന്നത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി സാജൻ പ്രകാശ്, കോൺഗ്രസ് പ്രവർത്തകരായ ജിത്തു, രാജപ്പൻ, തുഷാർ, അലൻ, അശോകൻ ഒലിവയൽ, ശോഭനൻ പേരാംക്കോട്ടിൽ തുടങ്ങിയവരാണ് സി പി ഐ എമ്മിൽ ചേർന്നത്. ഇവരെ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ചുവന്ന ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.ALSO READ; തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിലെ 70 ഡിവിഷനുകളിലേക്കുള്ള ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുഅതേസമയം, ഇന്ന് രാവിലെ ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടിടി ലൂക്കോസ് പാർട്ടിയിൽ നിന്നും രാജിവച്ച് സിപിഐഎമ്മിലെത്തിയിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎയും സംഘവും കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്ന നിലപാടിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ച് ആണ് അദ്ദേഹം രാജിവെച്ചത്. പൊതു പ്രവർത്തനരംഗത്ത് ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്നതിനാൽ സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.The post കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്നവരെ സ്വീകരിച്ച് വയനാട് ജില്ലാ സെക്രട്ടറി appeared first on Kairali News | Kairali News Live.