സഹകരണ മേഖലയിലെ സർക്കാർ ഗ്രൂപ്പ് ഓഡിറ്റിംഗ് നടപടികളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

Wait 5 sec.

കൊച്ചി: സഹകരണ മേഖലയിലെ സർക്കാർ നടപ്പാക്കിയ ഗ്രൂപ്പ് ഓഡിറ്റിംഗ് നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇൻസ്പെക്ടേർസ് ആൻ്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യു എം ഷാജി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി. ഗോപിനാഥ് തള്ളിയത്. ഗ്രൂപ്പ് ഓഡിറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയത് സർക്കാരിൻ്റെ നയപരമായ കാര്യമാണന്നും ഇതിൽ ഇപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ലന്നും കോടതി പറഞ്ഞു. സർക്കാർ കൊണ്ടുവന്ന 2024 ലെ നിയമ ഭേദഗതിയെ തുടർന്നാണ് ഗ്രൂപ്പ് ഓഡിറ്റിംഗ് ഏർപ്പെടുത്തിയതെന്ന് സഹകരണ വകുപ്പിനു വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. ALSO READ; അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വൈദ്യുതി ബോർഡ്ഇതിനായി ഓഡിറ്റ് ഡയറക്ടർ, രജിസ്ടർ എന്നിവരുടെ ശുപാർശയിൽ സ്കീം അംഗീകരിച്ചതായും സഹകരണ വകുപ്പ് അറിയിച്ചു. സ്കീം അംഗീകരിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവും കോടതിയിൽ ഹാജരാക്കി. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതികൾ വിജയകരമായി നടപ്പാക്കിയതായും സർക്കാർ വിശദീകരിച്ചു.The post സഹകരണ മേഖലയിലെ സർക്കാർ ഗ്രൂപ്പ് ഓഡിറ്റിംഗ് നടപടികളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി appeared first on Kairali News | Kairali News Live.