ഡീയസ് ഈറെ എന്ന സിനിമയിലെ ചിത്രീകരണ അനുഭവം പങ്കുവെച്ച് നടി അതുല്യ ചന്ദ്ര. തന്റെ രംഗത്തിലെ ബോൾനെസ്സിനെക്കുറിച്ചാണ് പലരും സംസാരിക്കുന്നത്. എന്നാൽ ആ രംഗം സിനിമയിൽ ഉണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ചാണ് താൻ ചിന്തിച്ചത്. ഇന്റിമസി സീന്‍ എന്നതിനപ്പുറം പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കാൻ അത്തരമൊരു രംഗം ആവശ്യമായിരുന്നെന്ന് അതുല്യ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അതുല്യ ചന്ദ്ര.അതുല്യ ചന്ദ്രയുടെ വാക്കുകൾ:ആ സീനിനെക്കുറിച്ച് എന്നോട് സംസാരിച്ചപ്പോള്‍ അത് ബോള്‍ഡ്‌നെസ്സ് ആവശ്യപ്പെടുന്ന സീന്‍ എന്നതിനപ്പുറം കഥയില്‍ ആ ഭാഗം എങ്ങനെയാണ് ഇംപാക്ട് ഉണ്ടാക്കുക എന്നാണ് ചിന്തിച്ചത്. വെറുമൊരു ഇന്റിമസി സീന്‍ എന്നതിന് പുറമെ റോഹൻ എന്ന ക്യാരക്ടര്‍ എങ്ങനെയുള്ള ആളാണെന്ന് കുറഞ്ഞ സമയം കൊണ്ട് വ്യക്തമാക്കുകയാണ്. സ്‌നേഹവും ദേഷ്യവും സങ്കടവുമൊക്കെ പോലെ അതും ഒരു വികാരമാണ്. ഇന്റിമസി കൊറിയോഗ്രാഫര്‍മാര്‍ ആ സീനിന് വേണ്ട നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഡാന്‍സിനും ഫൈറ്റിനുമൊക്കെ കൊറിയോഗ്രഫി ചെയ്യുന്നതുപോലെ തന്നെയാണ് ഇന്റിമസി സീനിനും.പ്രണവിനൊപ്പം നല്ല എക്സ്പീരിയൻസ് ആയിരുന്നു, വളരെ കംഫർട്ടബിൾ ആയിരുന്നു. പാവമാണ് ആൾ. പിന്നെ എനിക്ക് രണ്ട് ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ കാണിക്കുന്ന ആ വീട്ടിൽ തന്നെ ആയിരുന്നു ഞങ്ങളുടെ സീൻ ഷൂട്ട് ചെയ്തത്. സിനിമയുടെ ടീമും വളരെ നല്ലതായിരുന്നു.