കോട്ടയം കുമാരനെല്ലൂർ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര അതിക്രമം. 39 കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിചതച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു അതി ക്രൂരമർദ്ദനം. യുവതിയുടെ മുഖത്തടക്കം ഗുരുതര പരുക്കേറ്റു. യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ക‍ഴിഞ്ഞ ശേഷമാണ് ആഹാരം ക‍ഴിക്കാനെങ്കിലും സാധിച്ചതെന്ന് യുവതി കൈരളി ന്യൂസിനോട് പറഞ്ഞു. പ്രതിയായ ഭർത്താവ് ജയൻ ശ്രീധരൻ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.ALSO READ; അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വൈദ്യുതി ബോർഡ്വർഷങ്ങൾ ആയി ജയൻ മർദ്ദിക്കുമായിരുന്നു എന്നും രമ്യ വെളിപ്പെടുത്തി. മുൻപ് ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നു എന്നും അവർ പറഞ്ഞു. മൂന്ന് മക്കളെയും ജയൻ ഉപദ്രവിക്കുമായിരുന്നു. അകാരണമായാണ് പലപ്പോഴും മർദിക്കുന്നതെന്നും കാരണം പോലും അറിയാതെ കൊടിയ മർദ്ദനമേൽക്കേണ്ട സാഹചര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പരാതിപ്പെടാൻ പോലും പറ്റാത്ത തരത്തിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.The post കോട്ടയം കുമാരനെല്ലൂരിൽ യുവതിയെ തല്ലിച്ചതച്ച് ഭർത്താവ്: മുഖത്ത് ഗുരുതര പരുക്ക്; കേസെടുത്ത് വെസ്റ്റ് പൊലീസ് appeared first on Kairali News | Kairali News Live.