ധ്രുവ് വിക്രം നായകനായ ചിത്രം ബൈസൺ, ആഗോള തലത്തില്‍ വിജയകരമായ മുന്നേറ്റം തുടരുന്നതിൻ്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ മാരി സെല്‍വരാജ്. ചിത്രം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആഗോള തലത്തില്‍ 70 കോടി രൂപ ചിത്രം കളക്ഷൻ നേടിയ വിവരം മാരി സെല്‍വരാജ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഇൻഡസ്ട്രി ട്രാക്കര്‍ സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ചിത്രം 53 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയത്. മാരി സെൽവരാജിൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണിതെന്നാണ് റിപ്പോർട്ടുകള്‍.ഇന്ത്യൻ ദേശീയ കബഡി ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. ഇതിനോടൊപ്പെ അഴിമതി, സാമൂഹിക വ്യവസ്ഥിതിയുടെ അടിച്ചമർത്തൽ, അക്രമം തുടങ്ങിയ സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്കെതിരെ പോരാടുന്നതിൻ്റെ യഥാർത്ഥ ജീവിത കഥയും ഈ ചിത്രം പറയുന്നു. അർജുന അവാർഡ് ജേതാവായ കബഡി താരം മാനതി പി ഗണേശനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.From his roots to glory A glory that speaks for hundreds of thriving individuals #BisonKaalamaadan Raging Success – Worldwide ₹70 crore gross #BlockBuster Raids in Theatres Near You!! @applausesocial @NeelamStudios_ @nairsameer @deepaksegal @beemji… pic.twitter.com/0AXoOqxRpO— Mari Selvaraj (@mari_selvaraj) November 12, 2025 ALSO READ: വീട്ടിൽ ബോധരഹിതനായി വീണ നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുപശുപതി, രജീഷ വിജയൻ, ലാൽ, അമീർ, അനുപമ പരമേശ്വരൻ എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാക്നിൽക്കിൻ്റെ രേഖകള്‍ പ്രകാരം, ചിത്രത്തിന് ഏറ്റവും ഉയർന്ന സീറ്റിംഗ് ഒക്യുപെൻസി ദിണ്ടിഗലിലാണ്. പുതുച്ചേരി, കൊച്ചി, വെല്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രം ആധിപത്യം പുലര്‍ത്തുന്നുണ്ട്. ചിത്രത്തിൻ്റെ ഷോകളുടെ എണ്ണം കൂടി കണക്കിലെടുത്താണ് ശതമാനം കണക്കാക്കുന്നതെന്നത് ശ്രദ്ധേയമാണ്. The post കുതിപ്പ് തുടര്ന്ന് ‘ബൈസൺ’: ആഗോള തലത്തില് കോടികള് വാരിക്കൂട്ടി ചിത്രം, ബോക്സോഫീസ് കളക്ഷൻ അറിയാം.. appeared first on Kairali News | Kairali News Live.