തദ്ദേശ തെരഞ്ഞടുപ്പ് അടുത്തിരിക്കെ എറണാകുളത്ത് ബിജെപിയില്‍ പൊട്ടിത്തെറി. മൂന്ന് പതിറ്റാണ്ടിലേറെ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്യാമള എസ് പ്രഭുവാണ് നേതൃത്വവുമായി ഇടഞ്ഞിരിക്കുന്നത്. ജില്ലാ നേതൃത്വം തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ശ്യാമള എസ് പ്രഭു കൈരളി ന്യൂസിനോട് പറഞ്ഞു.\കൊച്ചി കോര്‍പറേഷനിലെ ആദ്യ ബിജെപി കൗണ്‍സിലറും മട്ടാഞ്ചേരി ചെറളായി ഡിവിഷനില്‍ നിന്ന് 1988 മുതല്‍ തുടര്‍ച്ചയായി ആറ് തവണ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവുമായ ശ്യാമള എസ് പ്രഭുവാണ് തന്‍റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കുന്നത്. 2015ല്‍ തനിക്കെതിരെ വിമതനായി മത്സരിച്ചയാളും അന്ന് അയാളെ പിന്തുണച്ച് നടപടിക്ക് വിധേയരായവരുമൊക്കെയാണ് ഇപ്പോഴത്തെ ബിജെപി മട്ടാഞ്ചേരി മണ്ഡലം ഭാരവാഹികളെന്ന് ശ്യാമള എസ് പ്രഭു ചൂണ്ടിക്കാട്ടി.ALSO READ: ശബരിമല സ്വര്‍ണ മോഷണം: ദ്വാരപാലക ശില്പപാളിയും കട്ടിളപ്പടിയിലെ സ്വർണപ്പാളിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുംപുതുതലമുറയ്ക്ക് അവസരം നല്‍കണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നത്. എന്നാല്‍ ഇനിയും അപമാനം സഹിച്ച് തുടരേണ്ടതില്ലെന്ന് കണ്ടാണ് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടാല്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ശ്യാമള എസ് പ്രഭു പറഞ്ഞു.ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ പ്രാദേശിക നേതൃത്വത്തിന്‍റെ കൊള്ളരുതായ്മക്കെതിരെ ബിഎംഎസ് നേതാവായ ആര്‍ സതീശും ഫ്ലക്സ് ബോര്‍ഡുകളുയര്‍ത്തി ഒറ്റയാള്‍ പോരാട്ടത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വവുമായി അകലുന്നത് സ്വാധീനമേഖലയില്‍പ്പോലും ബിജെപി വോട്ടുകളില്‍ വിള്ളലുണ്ടാക്കുമോയെന്ന ആശങ്കയിലാണ് നേതൃത്വം.The post തദ്ദേശ തെരഞ്ഞടുപ്പ്: എറണാകുളം ബിജെപിയില് പൊട്ടിത്തെറി, സീറ്റ് നിഷേധിച്ചാല് വിമത സ്ഥാനാര്ഥിയായി മത്സരിക്കുമെന്ന് മുതിര്ന്ന ബിജെപി നേതാവ് appeared first on Kairali News | Kairali News Live.