തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി ഇടതുമുന്നണി. കോഴിക്കോട് വടകര ടൗൺ ഹാളിൽ ചേർന്ന, വടകര മുനിസിപ്പാലിറ്റി കൺവെൻഷൻ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാട്ടിൽ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്ന UDFനെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് മോഹനൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാൻ ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് LDF. നാട്ടിൽ കലാപം ഉണ്ടാക്കാൻ UDF ശ്രമിക്കുന്നുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ UDF നെ ജനങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുത്തുമെന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു.ALSO READ: ശബരിമല സ്വര്‍ണ മോഷണം: ദ്വാരപാലക ശില്പപാളിയും കട്ടിളപ്പടിയിലെ സ്വർണപ്പാളിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുംകഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം നേടാണ് മുന്നൊരുക്കത്തോടെ കൺവെൻഷൻ നടത്തിയത്. സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് LDF. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം RJD നതാവ് മനയത്ത് ചന്ദ്രൻ നിർവഹിച്ചു. ആർ കെ സുരേഷ് ബാബു അധ്യക്ഷനായിThe post തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി ഇടതുമുന്നണി appeared first on Kairali News | Kairali News Live.