കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ കേന്ദ്രത്തിലെ മുതലാളിമാരിൽ ഒരാൾ താൻ ആണെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ്. KPCC അംഗവും താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ഹബീബ് തമ്പിയാണ് വെളിപ്പടുത്തൽ നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹബീബ് തമ്പി കുറ്റസമ്മതം നടത്തിയത്.2019ൽ കട്ടിപ്പാറയിൽ അറവു മാലിന്യ പ്ലാൻ്റ് ആരംഭിക്കുമ്പോൾ, ഹബീബ് തമ്പി താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. സത്യം പുറത്തുവരും എന്ന് മനസ്സിലാക്കി, 2024 ജൂലൈ മാസം തൻ്റെ കമ്പനിയിലെ ഷെയർ ഹബീബ് തമ്പി വിറ്റു. പ്ലാൻ്റിലെ മറ്റ് ഡയറക്ടർമാർ ആരൊക്കെയാണെന്ന് ഹബീബ് തമ്പി വെളിപ്പെടുത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ്: കോവൂർ സീറ്റ് മുസ്ലീം ലീഗിന് വിട്ടു നൽകിയതില്‍ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്തിഅതേസമയം, അറവു മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്നണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചിട്ടുണ്ട്. ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്റര്‍ അകലെ പന്തൽ കെട്ടിയാണ് സമരം നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കാളികളായി. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തത്.The post ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ്; മുതലാളിമാരിൽ ഒരാൾ കോൺഗ്രസ് നേതാവ്, ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് appeared first on Kairali News | Kairali News Live.