വന്ദേഭാരതില്‍ ആര്‍ എസ് എസ് ഗണഗീതം വിദ്യാര്‍ത്ഥികളെ കൊണ്ട് പാടിപ്പിച്ച് വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.Also read – സ്ഥാനാർഥി നിർണയത്തില്‍ തർക്കം: കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം, തിരുവനന്തപുരം നഗരസഭയില്‍ കൂടുതൽ വിമതര്‍ രംഗത്ത്ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…അന്വേഷണം പ്രഖ്യാപിച്ചു..എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണ്. കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണ്.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നമ്മുടെ കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല.The post വന്ദേഭാരതില് വിദ്യാര്ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി appeared first on Kairali News | Kairali News Live.