‘പാലക്കാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചത് ദാരുണമായ സംഭവം’: മന്ത്രി എം ബി രാജേഷ്

Wait 5 sec.

പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജങ്ഷന് സമീപം ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത് ദാരുണമായ സംഭവമെന്ന് മന്ത്രി എംബി രാജേഷ്. കാട്ടുപന്നി ശല്യം പൊതുവായി എല്ലായിടത്തും ഉള്ളതാണ്. എന്നാല്‍ അപകടത്തെ കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം അട്ടപ്പാടിയില്‍ സ്ലാബ് ഇടിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബോധപൂര്‍വ്വം വീഴ്ച വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കാലപ്പഴക്കം ചെന്ന് കെട്ടിടങ്ങള്‍ അപകടകരമായ രീതിയില്‍ ഉണ്ടെങ്കില്‍ അതും പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.Also read – ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎക്ക് എതിരെ പോക്സോ കേസ്; ഒരു മാസത്തിനിടെ ലൈം​ഗികാരോപണം നേരിടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ബിജെപി നേതാവ്പാലക്കാട്ട് അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളു എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പന്നിയാണോ റോഡിന്റെ വളവാണോ അപകട കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.content summary: Three young men died in a road accident near Kallingal Junction in Kodump, Palakkad last night. Minister M.B. Rajesh called it a deeply saddening incident.The post ‘പാലക്കാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചത് ദാരുണമായ സംഭവം’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.