സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം മൂലം കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കൂടുതല്‍ റിബൽ സ്ഥാനാർഥികൾ രംഗത്തെത്തി. നഗരസഭയില്‍ കൂടുതൽ വിമത സ്ഥാനാർത്ഥികൾ രംഗത്തെത്തി. മണ്ണന്തലയിലെ യൂത്ത് കോൺഗ്രസ് നേതാവ് വിമത സ്ഥാനാര്‍ഥിയായി പ്രചാരണം ആരംഭിച്ചു. ഷിജിൻ കെ ജയനാണ് പ്രചാരണം ആരംഭിച്ചത്.വലിയവിളയിലും തർക്കം രൂക്ഷമാകുന്നുണ്ട്. മഹിളാ കോൺഗ്രസ് നേതാവിനെ തഴഞ്ഞു. ആർ ബിന്ദുവിനെ തഴഞ്ഞ് മോഹനൻ തമ്പി സ്ഥാനാർഥിയായി. പിന്നാലെ മണ്ഡലം പ്രസിഡൻ്റും ഭാരവാഹികളും രാജിവെച്ചു. രാജിവെച്ചത് മണ്ഡലം പ്രസിഡൻ്റ് നൂറുദ്ദീനാണ്.ALSO READ: തദ്ദേശ തെരഞ്ഞടുപ്പ്: എറണാകുളം ബിജെപിയില്‍ പൊട്ടിത്തെറി, സീറ്റ് നിഷേധിച്ചാല്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ്വാർഡ് – ബൂത്ത് പ്രസിഡൻ്റുമാരും രാജിവെച്ചു. മണ്ഡലം കമ്മറ്റി തീരുമാനിച്ചത് ബിന്ദുവിനെയാണ്. എന്നാല്‍ കെപിസിസി തീരുമാനം അട്ടിമറിച്ച് മോഹനൻ തമ്പിയെ സ്ഥാനാർത്ഥിയാക്കി. ഇതിനെതിരെയാണ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധിക്കുന്നത്. പത്തിലധികം വാർഡുകളിൽ തർക്കം തുടരുകയാണ്.ALSO READ: ശബരിമല സ്വര്‍ണ മോഷണം: ദ്വാരപാലക ശില്പപാളിയും കട്ടിളപ്പടിയിലെ സ്വർണപ്പാളിയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുംThe post സ്ഥാനാർഥി നിർണയത്തില് തർക്കം: കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം, നഗരസഭയില് കൂടുതൽ വിമതര് രംഗത്ത് appeared first on Kairali News | Kairali News Live.