കട്ടാങ്ങൽ: ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ വെള്ളലശ്ശേരിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഹാളിൽ വെച്ച് രാവിലെ 9:30 മുതൽ 1:40 വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറ്റി അൻപതോളം പേർ പങ്കെടുത്തു.കെഎംസിടി മെഡിക്കൽ കോളേജിലെ ഫാമിലി മെഡിസിൻസ് ഇ.എൻ.ടി, നെഞ്ച് രോഗവിഭാഗം, മെഡിസിൻ & റീഹാബിലിറ്റേഷൻ, നേത്രരോഗ വിഭാഗം, ചർമ്മരോഗ വിഭാഗം, ശിശു രോഗം, ആയുർവേദം തുടങ്ങി എട്ട് ഡിപ്പാർട്ടുമെൻ്റുകളിലെ പ്രഗത്ഭ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഇംറ പ്രസിഡൻ്റ് അഷ്റഫ് കാരോതിങ്ങൽ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അജ്നാസ് എംപി, അബ്ദുല്ല കാരോതിങ്ങൽ, മഹല്ല് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, മങ്ങാട്ട് സിദ്ധീക്ക്, ഉമ്മർ വെള്ളലശ്ശേരി, റഷീദ്, മങ്ങാട്ട് അബ്ദുള്ള, സൈഫുദ്ദീൻ യമാനി, അമീൻ ഷാഫിദ്, നൗഷാദ്, നിഹാൽ, ശിഹാബുദ്ദീൻ കാരോത്ത്, ഷാഹുൽ ഹമീദ് , നസീമ എംപി, ആയിഷ, ജസീറ, കെഎംസിസി പി.ആർ.ഒ അബിൻ തുടങ്ങിയവർ നേതൃത്വം നൽകി