എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച നടപടിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ ആണ് അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.അതേസമയം വന്ദേഭാരതില്‍ ആര്‍ എസ് എസ് ഗണഗീതം ആലപിച്ച വിദ്യാര്‍ഥികളുടെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് . ഇന്നലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ ‘സാരെ ജഹാം സെ അച്ഛാ’ ആലപിച്ച് പ്രതിഷേധിച്ചു. Also read – സ്ഥാനാർഥി നിർണയത്തില്‍ തർക്കം: കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം, തിരുവനന്തപുരം നഗരസഭയില്‍ കൂടുതൽ വിമതര്‍ രംഗത്ത്സംഭവത്തില്‍ വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി. സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി പറഞ്ഞു.The post വിദ്യാര്ഥികളെ കൊണ്ട് ആര്എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അനുകൂലിച്ച് കോണ്ഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.