സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം കടലാസിൽ വിളമ്പി; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Wait 5 sec.

ഭോപ്പാല്‍| മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രന്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 20 വര്‍ഷമായി ഭരിക്കുന്ന  ബിജെപി സര്‍ക്കാര്‍ കുട്ടികളുടെ പ്ലേറ്റ് വരെ മോഷ്ടിച്ചുവെന്ന് രാഹുൽ എക്സ് പോസ്റ്റിൽ പറഞ്ഞു.വികസനം വെറും ഒരു മിഥ്യ യാണെന്നും ഈ വാര്‍ത്ത കണ്ടതുമുതല്‍ എന്റെ ഹൃദയം തകര്‍ന്നു വെന്നും രാഹുല്‍ പറഞ്ഞു. താൻ ഇന്ന് മധ്യപ്രദേശ് സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചു.കഴിഞ്ഞ ദിവസം  മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ ഹാള്‍പൂര്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് ദയനീയ സംഭവം ഉണ്ടായത്. കുട്ടികള്‍ നിലത്തിരുന്ന് കടലാസിൽ ഭക്ഷണം കഴിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂളിലെ ജീവനക്കാരുടെയും പാത്രങ്ങളുടെയും കുറവ് കാരണമാണ് ഇത്തരത്തില്‍ ഭക്ഷണം വിളമ്പിയതെന്നാണ് അധികൃതരുടെ വിശദീകരണം.സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.