കോഴിക്കോട് | നിയമ വിദ്യാർഥിയും യൂട്യൂബറുമായ അബു അരീക്കോടിന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ലോൺ ആപ്പ് തട്ടിപ്പാണ് അബുവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരേപാണം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കോടഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇടത് സൈബർ ഇടങ്ങളിൽ സജീവമായിരുന്ന അബു അരീക്കോട് എന്ന വി അബൂബക്കറിനെ ഇന്നലെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ അബു ലോൺ ആപ്പുകളുടെ തട്ടിപ്പിൽ കുടുങ്ങിയിരുന്നതായി ആരോപണം ഉയരുകയായിരുന്നു. അബുവിൻ്റെ അടുത്ത സുഹൃത്തുക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമൻ്റുകളും ഈ ആരോപണത്തിന് സാധുത നൽകുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്.കോഴിക്കോട് മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ നിയമ വിദ്യാർഥിയായിരുന്നു അബു അരീക്കോട്. ഇടത് സൈബർ ഹാൻഡിലുകളിൽ വളരെ ജനപ്രിയനായിരുന്ന അദ്ദേഹം പൊതുയോഗങ്ങളിലും തീപ്പൊരു പ്രസംഗങ്ങൾ നടത്താറുണ്ടായിരുന്നു.