കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്; പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റക്ക് മത്സരിക്കും

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തിരുവനന്തപുരത്തിന് പിന്നാലെ, കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. ബിജെപി നേതൃത്വം പാർട്ടിയെ തഴയുന്നതായി ബിഡിജെഎസ് ജില്ലാ ജില്ലാ പ്രസിഡൻ്റ് സുരേഷ് ഇട്ടികുന്നേൽ പരാതി ഉന്നയിച്ചു. 6 ,8,9, 10 വാർഡുകളിളാണ് ബിഡിജെഎസ് ഒറ്റക്കു മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബിഡിജെഎസ് വലിയ അടിത്തറയുള്ള പാർട്ടിയാണന്നും സുരേഷ് ഇട്ടികുന്നേൽ പറഞ്ഞു. ജില്ലയിൽ ബിജെപി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിൽ ഒന്നാണ് പള്ളിക്കത്തോട്. ഇവിടെ സഖ്യകക്ഷി ഇടഞ്ഞതോടെ ബിജെപിയിൽ അങ്കലാപ്പ് രൂപപ്പെട്ടിട്ടുണ്ട്.ALSO READ; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളാകുന്നത് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ 6 പേർ; വികസന വിരുദ്ധരുടെ കൂട്ടമായി യു ഡി എഫ് മാറിയെന്ന് കോര്‍പ്പറേഷനിലെ മുന്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍അതേസമയം, ജില്ലയിൽ സീറ്റ് വിഭജനത്തിൽ കോൺഗ്രസിലും തർക്കം നടക്കുകയാണ്. തൃക്കൊടിത്താനം കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബ്ലോക്ക് ജനറൽ സെക്രട്ടറിയെ അസഭ്യം വിളിച്ചത് പാർട്ടി പ്രാദേശിക നേതൃത്വത്തിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. തർക്കത്തെ തുടർന്ന് ചങ്ങനാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പാർട്ടി വിട്ടു.The post കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്; പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റക്ക് മത്സരിക്കും appeared first on Kairali News | Kairali News Live.