അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

Wait 5 sec.

അരൂരിൽ നിർമാണത്തിലിരുന്ന അരൂർ – തുറവൂർ ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണ് പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ ഗർഡറുകൾ തകർന്ന് പിക്കപ്പിലേക്ക് വീ‍ഴുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പിക്കപ്പ് വാൻ പൊളിച്ച് ഡ്രൈവറുടെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം മൂലം ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടാതെ വ‍ഴി തിരിച്ചുവിടുകയാണ്.updating…The post അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.