തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എല്‍ ഡി ഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞു.നേരത്തെ കോണ്‍ഗ്രസും ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. എല്‍ ഡി എഫ് ബാക്കിയുള്ള എട്ടു സീറ്റില്‍ പിന്നീട് പ്രഖ്യാപിക്കും. സി പി എം 70 സീറ്റിലും സി പി ഐ 17 സീറ്റിലും മത്സരിക്കും. ജനതാദള്‍ എസ് 2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ ജെ ഡി 3 എന്നിങ്ങനെയും മറ്റു ഘടക കക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും.ബി ജെ പിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി പി എമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്. മേയര്‍ സ്ഥാനാര്‍ഥിയായി ആരെയും പ്രഖ്യാപിക്കുന്നില്ലെന്നും വി ജോയി പറഞ്ഞു.പേട്ടയില്‍ എസ് പി ദീപകും കുന്നുകുഴിയില്‍ ഐ പി ബിനുവും വഴുത്തക്കാട് രാഖി രവിയും സ്ഥാനാര്‍ഥിയാകും. ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയാണ് എല്‍ ഡി എഫ് രംഗത്തിറക്കിയത്.മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരത്തിനുണ്ട്. വഞ്ചിയൂരില്‍ വഞ്ചിയൂര്‍ ബാബുവും ചാക്കയില്‍ ചാക്ക ശ്രീകുമാറും പുന്നയ്ക്കാമുഗളില്‍ ആര്‍ പി ശിവജിയും മത്സരിക്കും. 30 വയസിന് താഴെയുള്ള 13പേരാണ് മത്സരിക്കുന്നത്. ആലത്തറ വാര്‍ഡില്‍ 21 വയസുള്ള മേഘ്‌ന സ്ഥാനാര്‍ഥിയാകും.