രാജ്യത്തുടനീളം സൈബർ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായ തോതിൽ വർധിച്ചു വരികയാണ്. ഇന്ത്യയിലുടനീളം സൈബർ കുറ്റവാളികൾ പണം തട്ടാൻ നൂതന മാർഗങ്ങൾ തേടുകയാണ്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ പണം തട്ടാനായി ഉപയോഗിക്കുന്ന മാർഗമായി എ ഐ വോയ്സ് ക്ലോണിംഗ് മാറിക്കഴിഞ്ഞു. എ ഐ നമ്മുടെ ജീവിതത്തിൽ നിരവധി കാര്യങ്ങൾക്കാണ് ഉപകാരപ്പെടുന്നത്. എന്നാൽ ഇതേ പോലെ നിരവധി ദോഷ ഫലങ്ങളും നിർമിത ബുദ്ധികൊണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ എ ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് . എന്നാൽ വോയ്സ് ക്ലോണിംഗ് എന്താണ്? നമുക്ക് പലർക്കും ഇതെന്താണ് എന്ന് കൃത്യമായി അറിയില്ല. അതുകൊണ്ടു തന്നെ ഇത്തരം കെണികളിൽ നാം ചെന്നുചാടാനുള്ള സാധ്യതകളും കൂടുതലാണ്.ALSO READ: റിട്ടയര്‍മെന്റിനു ഒരുങ്ങി ബഹിരാകാശ നിലയം; പ്രവർത്തനം നിർത്തി സമുദ്രത്തിലേക്ക് പതിക്കും, എവിടെയെന്ന് അറിയണ്ടേ ?മൂന്നോ നാലോ സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ ഇൻപുട്ട് ഉപയോഗിച്ച്, വോയ്സ് ക്ലോണിംഗ് സാങ്കേതികവിദ്യയ്ക്ക് ആരുടെയും ശബ്ദം പുനഃസൃഷ്ടിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വർഷം വന്ന റിപോർട്ടുകൾ പ്രകാരം അടിസ്ഥാനപരമായ എ ഐ പരിജ്ഞാനം കൊണ്ട് തന്നെ നമുക്ക് ഒറിജിനലുമായി 85 ശതമാനം ശബ്ദ പൊരുത്തമുള്ള ഒരു ക്ലോൺ നിർമ്മിക്കുന്നതിന് സാധിക്കും. മാത്രമല്ല ഭാവിയിൽ കുറച്ചുകൂടി ഒറിജിനലിനെ വെല്ലുന്ന എ ഐ ക്ലോണുകൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇരകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വ്യാപകമായി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു എന്നാണ് കണ്ടെത്തൽ. തട്ടിപ്പിനിരയാകുന്നവരെ ആധികാരിക സ്വഭാവത്തോടെ വിദഗ്ദമായി കബളിക്കാനും ഈ തട്ടിപ്പുസംഘങ്ങൾക്ക് സാധിക്കുന്നു. ALSO READ: നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്ലോ ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട; വേഗത കൂട്ടാൻ ഈ കാര്യങ്ങൾ ചെയ്തുനോക്കൂഎന്നാൽ എ ഐ വോയ്സ് ക്ലോണിംഗിലൂടെ വഞ്ചിക്കപ്പെടുന്നത് തടയാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യാനാകും. അതിൽ പ്രധാനപ്പെട്ടതാണ് സ്മാർട്ട്ഫോണിൽ എപ്പോഴും കോളർ ഐഡി ഫീച്ചർ പ്രവർത്തനക്ഷമമാക്കുക എന്നത് . ആരാണ് വിളിക്കുന്നതെന്നും അവരുടെ ലൊക്കേഷനെക്കുറിച്ചും കോളർ ഐഡി ഫീച്ചർ നിങ്ങളെ അറിയിക്കും. കൂടാതെ, കോൾ ടെലിമാർക്കറ്ററിൽ നിന്നാണോ അതോ ഒരു ഫ്രോഡ് കോളാണോ എന്നൊക്കെ നമുക്ക് കണ്ടെത്താൻ ഇതിലൂടെ സാധിക്കും. മറ്റൊരു കാര്യം കോൾ ബ്ലോക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുക എന്നതാണ്. നിങ്ങളുടെ സ്മാർട്ട്ഫോണുകളിലെ കോൾ-ബ്ലോക്കിംഗ് സവിശേഷത ഇത്തരത്തിൽ എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റൊരു കാര്യം നിങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക എന്നതാണ്.The post എന്താണ് സജീവമായിക്കൊണ്ടിരിക്കുന്ന എ ഐ വോയ്സ് ക്ലോണിംഗ് തട്ടിപ്പ് ? ഇതറിഞ്ഞിരുന്നാൽ ഇനി നിങ്ങൾ ആ കെണിയിൽ വീഴില്ല appeared first on Kairali News | Kairali News Live.