കുടുംബങ്ങളുടെ കണ്ണിലുണ്ണിയായി വിനോദ്; 'ഇന്നസെന്‍റ് ' തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട്

Wait 5 sec.

അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിച്ച 'ഇന്നസെന്‍റ് ' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. കുടുംബ പ്രേക്ഷകരിൽ നിന്നടക്കം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനോദ് എന്ന സർക്കാർ ഓഫീസ് ജീവനക്കാരൻ സിസ്റ്റത്തിനെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം നിറഞ്ഞ മനസ്സോടെ ഏവരും ഏറ്റെടുത്തതായാണ് തിയറ്റർ ടോക്ക്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിച്ചിരിക്കുന്ന ചിത്രം അടിമുടി ഫൺ വൈബ് പടമാണെന്നാണ് പ്രേക്ഷകാഭിപ്രായം. ആനുകാലിക സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഏവർക്കും ആസ്വദിച്ചിരുന്നുകാണാൻ ഒരുപിടി മുഹൂർത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്.സിറ്റുവേഷണൽ കോമഡികളിലൂടേയും മനോഹരമായ പാട്ടുകളിലൂടേയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടേയും ചിത്രം പ്രായഭേദമന്യേ ഏവരുടേയും പ്രിയം നേടിയിരിക്കുകയാണ്. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി ഏവർക്കും ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന കാര്യങ്ങള്‍ ചിത്രത്തിലുണ്ട്.ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിച്ചിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് തൻവിയാണ്. ‘എലമെന്‍റ്സ് ഓഫ് സിനിമ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ’ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.