യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്റെ ഡിസംബർ സൈക്കിൾ പരീക്ഷയ്ക്കുള്ള അപേക്ഷ കഴിഞ്ഞ ദിവസങ്ങളിലാണ് സ്വീകരിച്ചത്. ഇങ്ങനെ പരീക്ഷയ്ക്കായുള്ള അപേക്ഷ നൽകിയവരിൽ തെറ്റുവന്നവർക്ക് തിരുത്താനുള്ള വിൻഡോ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇപ്പോൾ തുറന്നിരിക്കുകയാണ്. അപേക്ഷ പൂരിപ്പിക്കുമ്പോൾ വന്നിട്ടുള്ള തെറ്റുകൾ തിരുത്താനായി ഉദ്യോഗാർത്ഥികൾക്ക് NTA യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജനനത്തീയതി, വിഭാഗം UR, SC/ST, OBC, മാതാപിതാക്കളുടെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം നമുക്ക് ഇങ്ങനെ തിരുത്താനാവുന്നതാണ്.ALSO READ: കുഞ്ഞുങ്ങളുടെ ‘സംരക്ഷിത ബാല്യ’ത്തിന് നിറങ്ങൾ പകർന്ന് കോ‍ഴിക്കോട് നിന്നുള്ള പതിനാലുകാരി; ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക വൈഗയുടെ വരഡിസംബർ മാസം നടക്കുന്ന പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ്, ഒബ്ജക്റ്റീവ് ശൈലിയിലുള്ള ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് പേപ്പറുകളുടെയും ദൈർഘ്യം മൂന്ന് മണിക്കൂറായിരിക്കും. പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രീതിയിലായിരിക്കും നടക്കുക.ALSO READ: ബി.എസ്.സി നഴ്സിംഗ്: എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നുENGLISH SUMMARY : Correction window opens for UGC Net december examination. The post UGC NET 2025 ഡിസംബർ പരീക്ഷയുടെ അപേക്ഷയിൽ തെറ്റുവന്നവർക്ക് ഇപ്പോൾ തിരുത്താൻ അവസരം appeared first on Kairali News | Kairali News Live.