പി എം ശ്രീ മരവിപ്പിക്കല്‍: എസ് എസ് കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ട്; കിട്ടിയില്ലെങ്കില്‍ തനിക്ക് ബാധ്യതയില്ലെന്നു മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

തിരുവനന്തപുരം | ബി എം ശ്രീയില്‍ നിന്നു പിന്‍മാറിയതായി കത്തയച്ചതോടെ എസ് എസ് കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യസമന്ത്രിയായ തനിക്ക് ബാധ്യതയില്ലെന്നും അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.പി എം ശ്രീയുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലായിരുന്നു മന്ത്രി വി ശിവന്‍ കുട്ടിയുടെ പ്രതികരണം. കരാര്‍ മരവിപ്പിച്ചത് എല്‍ ഡി എഫിന്റെയോ ആരുടെയോ വിജയമോ പരാജയമോ അല്ലെന്നും ആര്‍ എസ് എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല. നയങ്ങളില്‍ നിന്ന് പിന്നോട്ടുപോയത് ആരെന്ന് ഞാന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും പഠിക്കേണ്ട കാര്യം സി പി എമ്മിനില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.കത്തയക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സി പി ഐക്ക് ആശങ്കയുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ക്കായിരുന്നു ആശങ്ക. ആര്‍ എസ് എസിനെ എതിര്‍ക്കാന്‍ നമ്മളെയുളളൂവെന്ന ചില കേന്ദ്രങ്ങളുടെ പ്രസ്താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്. കത്തയച്ചതോടെ മറ്റ് കേന്ദ്രഫണ്ടും കിട്ടുമോ എന്ന് പറയാന്‍ കഴിയില്ല. കിട്ടിയില്ലെങ്കില്‍ അത് വിദ്യാഭ്യാസമന്ത്രിയുടെ കുറവായി കാണേണ്ട. ബിനോയ് വിശ്വത്തിന്റെ ലേഖനം വായിച്ചാല്‍ അത് ആരിലേക്ക് വിരല്‍ ചൂണ്ടുവെന്നത് വ്യക്തമാണ്. നമ്മളൊനും മണ്ടന്‍മാരല്ല. ഞാന്‍ വസ്തുത പറയുകയാണ്. തെരെഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ പറയുന്നില്ല. രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു. പി എം ശ്രീയ താല്‍ക്കാലികമായി മരവിപ്പിച്ചേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തി മുന്നോട്ടുപോകും. സമിതിയെ പുച്ഛിക്കേണ്ടകാര്യമില്ലെന്നും മന്ത്രി പറഞ്ഞു.പി എം ശ്രീയില്‍ കേന്ദ്രം കത്തയച്ചതിന് പിന്നാലെ എല്‍ ഡി എഫിന്റെ രാഷ്ട്രീയം എന്താണെന്ന് സി പി ഐക്ക് അറിയാം എന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. സി പി എം എന്തെല്ലാം ചെയ്യുമെന്ന് സി പി ഐക്ക് അറിയാം. ഇത് എല്‍ ഡി എഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. സി പി ഐക്കും സി പി എമ്മിനും ഈ വഴിയല്ലാതെ മറ്റ് വഴികളില്ല. ഇത് ആര്‍ എസ് എസ് അജണ്ടയ്ക്ക് എതിരായ വിജയമാണ്. എല്‍ ഡി എഫില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.