കാസർകോഡ് നഗരസഭയിൽ ലീഗ് നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി: സംഭവം വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായി പരാതി ഉയർന്നതിനെ തുടർന്നുള്ള വോട്ടർ പട്ടിക ഹിയറിങ്ങിനിടെ

Wait 5 sec.

കാസർകോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വോട്ടർ പട്ടിക ഹിയറിങ്ങിനിടെയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ വ്യാപകമായി കള്ളം വോട്ടുകൾ ചേർത്തതായി പരാതി ഉയർന്നതിനെ തുടർന്ന് പരാതിയുള്ള വോട്ട് തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹിയറിങ് വിളിച്ചിരുന്നു.ALSO READ: തർക്കം പത്തനംതിട്ട യുഡിഎഫിലും: ജില്ലാ പഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പറ്റില്ലെന്ന് കോൺഗ്രസ് ഇതിനിടടെയാണ് ഇലക്ഷൻ ഉദ്യോഗസ്ഥരുമായി ലീഗ് നേതാക്കൾ തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. യൂത്ത് ലീഗ് നേതാവ് അഷ്റഫ് എടനീരിൻ്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.The post കാസർകോഡ് നഗരസഭയിൽ ലീഗ് നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി: സംഭവം വ്യാപകമായി കള്ളവോട്ടുകൾ ചേർത്തതായി പരാതി ഉയർന്നതിനെ തുടർന്നുള്ള വോട്ടർ പട്ടിക ഹിയറിങ്ങിനിടെ appeared first on Kairali News | Kairali News Live.