ദില്ലി സ്ഫോടനം: ഒരു ഡോക്ടർ കൂടി പിടിയിൽ

Wait 5 sec.

ദില്ലിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഇതു വരെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ തന്നെ ആയിരുന്നു ഉമറും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത് എന്നും 4 സിറ്റികളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു എന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ALSO READ: ‘ഭീകരർ എങ്ങനെ വരുന്നു, സൈന്യം നിങ്ങളുടെ കൈയിൽ അല്ലേ?: ദില്ലി സ്ഫോടനത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗംഅതേസമയം ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി എൻ ഐ എ. എഡിജി വിജയ് സാഖറെ നയിക്കുന്ന പത്തംഗ സംഘമാണ് കേസിന് നേതൃത്വം നൽകുന്നത്. ആക്രമണത്തിൽ അറസ്റ്റിൽ ആയവരെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. ഫോറൻസിക് പരിശോധനകളുടെ ഫലവും ഇന്ന് പുറത്തു വന്നേക്കും.അതേസമയം ദില്ലി സ്ഫോടനത്തിന്റെ കൂടുതൽ കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. കാറിന്റെ മുൻവശത്ത് നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ് ദൃശ്യങ്ങൾ.The post ദില്ലി സ്ഫോടനം: ഒരു ഡോക്ടർ കൂടി പിടിയിൽ appeared first on Kairali News | Kairali News Live.