‘പിഎം ശ്രീയിൽ ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കില്ല; അർഹമായ എല്ലാ കേന്ദ്ര ഫണ്ടുകളും നേടാൻ ഇനിയും ശ്രമങ്ങൾ നടത്തും’; കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

കേന്ദ്ര വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി. ദില്ലിയിൽ കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച സുപ്രധാന നേട്ടങ്ങൾ സമ്മേളനത്തിൽ വിശദീകരിച്ചുവെന്നും സാമൂഹിക നീതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ നിയമനിർമ്മാണ പരിഷ്കാരങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സമ്മേളനത്തിൽ വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ALSO READ: തൃശ്ശൂരിൽ കോൺഗ്രസിന്‍റെ കൊടും ക്രൂരത: അന്ധനായ വയോധികനെ വഞ്ചിച്ച് പത്തുലക്ഷം വായ്പാ തട്ടിപ്പ് നടത്തി; വെണ്ണൂർ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതിഅതേസമയം കേന്ദ്ര ഫണ്ട്‌ കേരളത്തിന്റെ അവകാശമാണ് എന്നും അർഹമായ എല്ലാ കേന്ദ്ര ഫണ്ടുകളും നേടാൻ ഇനിയും ശ്രമങ്ങൾ നടത്തും എന്നും മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായി പറഞ്ഞു. കേന്ദ്ര ഫണ്ട്‌ ആരുടെയും ഔദാര്യമല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് ഇന്നലെ രാവിലെ നൽകിയിട്ടുണ്ട്. SSK യുടെ 1500 കോടി രൂപയാണ് കിട്ടാനുള്ളത്. എന്നാൽ കിട്ടേണ്ട തുക കിട്ടുമോ എന്നതിൽ ആശങ്ക ഉണ്ട്. അതേസമയം പി എം ശ്രീ യിൽ നിന്ന് പിന്മാറിയിട്ടില്ല എന്നും തത്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സബ് കമ്മിറ്റിചേർന്ന് വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.The post ‘പിഎം ശ്രീയിൽ ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കില്ല; അർഹമായ എല്ലാ കേന്ദ്ര ഫണ്ടുകളും നേടാൻ ഇനിയും ശ്രമങ്ങൾ നടത്തും’; കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.