ഉംറവിസക്കാരുടെ ഈ സീസണിലെ സൗദിയിലേക്കുള്ള അവസാന പ്രവേശന തീയതിയുമായി ബന്ധപ്പെട്ടും സൗദിയിൽ നിന്ന് പുറത്ത് കടക്കേണ്ടണ്ട അവസാന തീയതി സംബന്ധിച്ചും സംശയങ്ങൾ ഉന്നയിച്ച് നിരവധി പേർ അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിൽ തന്നെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമായ വിശദീകരണം നൽകിയിട്ടുണ്ട്.1446 ദുൽഹജ്ജ് 14 മുതൽ ഇഷ്യു ചെയ്യൽ തുടങ്ങിയ ഉംറ വിസകൾ ഹിജ്റ 1447 ശവ്വാൽ 1 വരെ ഇഷ്യു ചെയ്യൽ തുടരും. ഹിജ്റ 1447 ശവ്വാൽ 15 ആയിരിക്കും സൗദി പ്രവേശനത്തിനുള്ള അവസാന തീയതി.അതേ സമയം സാധുവായ ഉംറ വിസയിൽ ഉള്ളവർ സൗദി വിടാനുള്ള അവസാന തീയതി ഹിജ്റ 1447 ദുൽ-ഖഅദ് 15 ആയിരിക്കും. (ദുൽ ഖഅദ് 15-നു മുമ്പ് വിസാ കാലാവധിയായ 3 മാസം പൂർത്തിയാകുന്നുവെങ്കിൽ ആ വിസാ കാലാവധി ആയിരിക്കും സൗദി വിടാനുള്ള സമയ പരിധി).നിലവിൽ ഉംറ വിസയിൽ സൗദിയിൽ താങ്ങാനുള്ള സമയ പരിധി 3 മാസമാണ്. എന്നാൽ സീസണിന്റെ അവസാനത്തിൽ ഉംറ ഇഷ്യു ചെയ്യുന്നവർക്ക് 3 മാസ കാലയളവ് കിട്ടില്ല. ദുൽഖഅദ് 15 അല്ലെങ്കിൽ സൗദിയിൽ പ്രവേശിച്ച് 3 മാസം , ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും ഉംറക്കാർക്ക് സൗദി വിടാനുള്ള സമയ പരിധി എന്നോർക്കുക.The post ഈ സീസണിൽ ഉംറ വിസക്കാർ സൗദി വിടേണ്ടത് എന്നായിരിക്കും? സൗദിയിലേക്ക് ഉംറക്കാർക്കുള്ള അവസാന പ്രവേശന തീയതി എന്നായിരിക്കും? വിശദമായി അറിയാം appeared first on Arabian Malayali.