ബിഹാര്‍ വോട്ടെണ്ണലിന് ഒരു ദിവസം; ആത്മ വിശ്വാസത്തോടെ ഇരു മുന്നണികളും

Wait 5 sec.

പറ്റ്‌ന | ബിഹാര്‍ വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിനില്‍ക്കെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. ഭരണ വിരുദ്ധ വികാരവും തൊഴിലില്ലായ്മയും യുവാക്കളുടെ പ്രശ്‌നങ്ങളും വോട്ടെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ടന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്, ആര്‍ ജെ ഡി നേതാക്കള്‍. എക്‌സിറ്റ് പോളുകള്‍ക്ക് വിപരീതമായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തല്‍.ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലം എന്നാണ് എന്‍ ഡി എയുടെ കണക്കുകൂട്ടല്‍. വികസനവും ജനകീയ പ്രഖ്യാപനവും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി എന്നാണ് എന്‍ ഡി എയുടെ വിലയിരുത്തല്‍. രണ്ടുഘട്ടത്തിലെയും ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം പകരുന്നു എന്നാണ് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കുന്നത്.ഇന്നലെ പുറത്തുവന്ന ആക്‌സിസ് മൈ ഇന്ത്യ സര്‍വെ ഫലവും എന്‍ ഡി എ സഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 121 -141 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രഖ്യാപനം. മഹാസഖ്യത്തിന് 98 – 118 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. എന്നാല്‍ യഥാര്‍ഥ ജനവിധി ബി ജെ പിക്കെതിരാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യാ സഖ്യം.