ആലപ്പുഴയില്‍ ദേശീയ പാത നിര്‍മാണ സ്ഥലത്ത് ഗര്‍ഡര്‍ വീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു

Wait 5 sec.

ആലപ്പുഴ | ദേശീയ പാതയില്‍ ആലപ്പുഴയില്‍ അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്.ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ മുകളിലേക്കാണ് വീണത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗര്‍ഡര്‍ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്ത് നിന്നു വാഹനങ്ങള്‍ അരൂരില്‍ നിന്നും ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനില്‍ നിന്നും വഴിതിരിച്ചുവിടുകയാണ്.ദേശീയപാതയുടെ വീതി കൂട്ടി നിര്‍മാണ പ്രവൃത്തി രാത്രികാലങ്ങളിലാണ് കൂടുതല്‍ നടക്കുന്നത്. ഈ സമയത്ത് തൊഴിലാളികളാണ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. എങ്ങനെയാണ് പിക്കപ്പ് വാന്‍ ഇതിലൂടെ കടന്നുപോയതെന്ന സംശയമുണ്ട്. കൃത്യം പിക്ക് അപ്പ് വാനിന്റെ മുകളിലേക്കാണ് ഗര്‍ഡര്‍ വീണത്.