‘ഔദ്യോഗിക നാമവും വിളിപ്പേരും തമ്മിൽ ആശയക്കു‍ഴപ്പം ഉണ്ടാകാതിരിക്കാനുള്ള നീക്കം മാത്രം’; വലത് മാധ്യമങ്ങളുടെ ആരോപണം തള്ളി വഞ്ചിയൂർ ബാബു

Wait 5 sec.

ഔദ്യോഗിക നാമം ജാതി വോട്ടുകൾ വാങ്ങാനുള്ള തന്ത്രമാണെന്ന് എന്ന വലതുപക്ഷ മാധ്യമങ്ങളുടെ ആരോപണത്തെ തള്ളി വഞ്ചിയൂർ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി വഞ്ചിയൂർ ബാബു. ശങ്കരൻകുട്ടി നായർ എന്ന ഔദ്യോഗിക പേരിനൊപ്പം വഞ്ചിയൂർ ബാബു എന്ന പേര് കൂടി ഉൾപ്പെടുത്തിയാണ് വഞ്ചിയൂർ ബാബുവിൻ്റെ പ്രചാരണം. തിരുവനന്തപുരം കോർപ്പറേഷൻ വഞ്ചിയൂർ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് വഞ്ചിയൂർ ബാബു. ഔദ്യോഗിക രേഖകളിലെ പേര് ശങ്കരൻകുട്ടി നായർ എന്നാണ്, ആ പേരിലാണ് ബാലറ്റ് പേപ്പറും ഉണ്ടാവുക. ഇത് ജനങ്ങ‍ളിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനായാണ് രണ്ടു പേരുകളും ചേർത്തുള്ള പ്രചാരണം. എന്നാൽ ഈ വസ്തുതയെല്ലാം മറച്ച് വെച്ചാണ് ചില വലതുപക്ഷ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത്.ALSO READ; കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്; പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റക്ക് മത്സരിക്കുംഇതിന് മുൻപ് 2015ലും വഞ്ചിയൂർ ബാബു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു. അന്നത്തെ പോലെ തന്നെ ഇത്തവണയും ബാലറ്റ് പേപ്പറിൽ രണ്ടു പേരും ഉണ്ടാകുമെന്ന് വഞ്ചിയൂർ ബാബു പറയുന്നു. വിവാദങ്ങൾക്ക് അപ്പുറത്ത് നഗരസഭയുടെ വികസന പ്രവർത്തനങ്ങളും, വഞ്ചിയൂർ വാർഡിൽ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി അവ വോട്ടായി മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വഞ്ചിയൂർ ബാബു കൈരളി ന്യൂസിനോട് പ്രതികരിച്ചു.The post ‘ഔദ്യോഗിക നാമവും വിളിപ്പേരും തമ്മിൽ ആശയക്കു‍ഴപ്പം ഉണ്ടാകാതിരിക്കാനുള്ള നീക്കം മാത്രം’; വലത് മാധ്യമങ്ങളുടെ ആരോപണം തള്ളി വഞ്ചിയൂർ ബാബു appeared first on Kairali News | Kairali News Live.