ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ പിടിയിലായ ഡോക്ടര്‍മാരുടെ എണ്ണം ആറായി. അനന്ത്‌നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ കാണ്‍പൂരില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.ഗൂഢാലോചനയില്‍ പങ്കാളികളായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രണ്ടിലേറെ ഡോക്ടര്‍മാര്‍ കൂടി നെറ്റ്‌വര്‍ക്കിലുണ്ടെന്നാണ് നിഗമനം. നേരത്തെ പിടിയിലായ പര്‍വ്വേസിനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹി സ്‌ഫോടന കേസില്‍ എന്‍ ഐ എ അന്വേഷണം ഊര്‍ജിതമാക്കി. ഹരിയാനയില്‍ അമ്പതിലധികം പേരെ ചോദ്യം ചെയ്തുവരികയാണ്. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് ഡി എന്‍ എ പരിശോധന ഫലം റിപ്പോര്‍ട്ട് പുറത്തുവന്നു.കശ്മീരില്‍ അറസ്റ്റിലായ ഡോക്ടര്‍ സജാദ് മാലിക്ക് മുസമിലിന്റെ സുഹൃത്താണെന്നും ഉമര്‍ വാങ്ങിയ ചുവന്ന കാര്‍ ഉപയോഗിച്ചിരുന്നത് മുസമീല്‍ ആണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഹരിയാനയില്‍ അമ്പതിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു.