43 ദിവസം നീണ്ടുനിന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിന് ഒടുവിൽ അവസാനം. ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്നലെ രാത്രി ഒപ്പുവെച്ചു. സെനറ്റിൽ പാസായതിന് ശേഷമാണ് ബിൽ ഹൗസിലും പാസായത്. 222 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 209 പേർ എതിർത്ത് വോട്ട് ചെയ്തിരുന്നു. ബില്ലിൽ പ്രസിഡന്‍റ് ഒപ്പുവച്ച് ഖജനാവ് പ്രവർത്തനം ആരംഭിച്ചെങ്കിലും മാസങ്ങളായി അടച്ചിട്ടിരുന്ന സർക്കാർ സേവനങ്ങൾ സാധാരണനിലയിൽ പ്രവർത്തിച്ചു തുടങ്ങാൻ സമയമെടുത്തേക്കും.ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർക്കാണ് ഒരു മാസത്തിലധികം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നത്. നിരവധി വിമാനസർവീസുകൾ മുടങ്ങുകയും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥർക്ക് തൊ‍ഴിൽ നഷ്ടമായിരുന്നു. ഫെഡറൽ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുന്നതും ബില്ലിൽ ഉൾപ്പെടുന്നു.ALSO READ; “ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ”; തദ്ദേശീയരെ പങ്കെടുപ്പിക്കാത്തതിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷംഅടച്ചുപൂട്ടൽ കാലയളവിൽ അമേരിക്കയിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നിരുന്നു. 4.6 ശതമാനമായിരുന്ന ശരാശരി തൊഴിലില്ലായ്മ ആറ് ശതമാനത്തിലേക്ക് ഉയർന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ട്രംപിന്റെ പിടിവാശിയാണ് ഷട്ട്ഡൗൺ ഇത്രയും നീണ്ടതെന്ന് ഡെമോക്രറ്റുകൾ ആരോപിച്ചിരുന്നു. ട്രംപ് ആദ്യമായി അധികാരത്തിലെത്തിയപ്പോഴും 35 ദിവസം ഖജനാവ് അടച്ചു പൂട്ടിയിരുന്നു. The post യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിന് വിരാമം: ധനാനുമതി ബിൽ പാസായി; ഒപ്പുവച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് appeared first on Kairali News | Kairali News Live.