ജാക്കി ചാൻ അന്തരിച്ചോ? സോഷ്യൽ മീഡിയയിൽ വ്യാജ എഐ ചിത്രം; എന്താണ് സത്യാവസ്ഥ

Wait 5 sec.

ലോകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ജാക്കി ചാൻ. നമ്മുടെ പലരുടെയും കുട്ടിക്കാലത്തെ സൂപ്പർ ഹീറോ ആയിരുന്നു അദ്ദേഹം. ചൈനീസ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആക്ഷൻ താരമാണ് ജാക്കി ചാൻ. എന്നാൽ ഇപ്പോഴിതാ വീണ്ടും അദ്ദേഹം വാർത്തകളിൽ നിറയുകയാണ്. ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. 71 വയസുകാരനായ അദ്ദേഹം ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രത്തിനോടൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. കൂടാതെ ജാക്കി ചാൻ മരിച്ചുവെന്ന് കുടുംബം സ്ഥിരീകരിച്ചുവെന്നും ഈ പടത്തിനോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. ഇത് കണ്ട് നിരവധിയാളുകൾ വിശ്വസിക്കുകയും പോസ്റ്റിന് താഴെ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ ഇതിന് പിന്നാലെ ഈ പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്ന് പറഞ്ഞ് നിരവധി പേര് രംഗത്തെത്തുകയായിരുന്നു. ജാക്കി ചാനെ ഇന്റര്‍നെറ്റ് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും എന്തിനാണ് അദ്ദേഹത്തെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നതെന്നതടക്കമുള്ള കമന്റുമായി ആളുകൾ രംഗത്തെത്തി. ഇതാദ്യമായല്ല ജാക്കി ചാന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വ്യാജവ്യാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ വ്യാജവാർത്ത വരുമ്പോഴെല്ലാം മറുപടിയുമായി ജാക്കി ചാൻ രംഗത്തെത്താറു‌മുണ്ട്.ALSO READ: ദശലക്ഷങ്ങൾ കടന്ന് ആരാധകരുടെ ‘സ്നേഹം’; സോഷ്യൽ മീഡിയ കത്തിച്ച് ഡിക്യുവിന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾചൈനീസ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയനായ ജാക്കി ചാന്‍, റഷ് അവര്‍, ദി കരാട്ടെ കിഡ് ഫ്രാഞ്ചൈസുകളിലൂടെയാണ് ലോക ശ്രദ്ധയാകർഷിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി എത്തുന്ന ചിത്രം ന്യൂ പൊലീസ് സ്‌റ്റോറി 2, പ്രൊജക്ട് പി, ഫൈവ് എഗെയ്ന്‍സ്റ്റ് എ ബുള്ളറ്റ് എന്നിവയാണ്. റഷ് അവര്‍ 4 ന്റെ ജോലികളും പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.The post ജാക്കി ചാൻ അന്തരിച്ചോ? സോഷ്യൽ മീഡിയയിൽ വ്യാജ എഐ ചിത്രം; എന്താണ് സത്യാവസ്ഥ appeared first on Kairali News | Kairali News Live.