വയനാട്ടിലെ കോൺഗ്രസിന്‍റെ നില കൂടുതൽ പരുങ്ങലിലാകുന്നു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ഇന്നലെ രണ്ട് പഞ്ചായത്ത് അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെ, ഇന്ന് ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടിടി ലൂക്കോസ് രാജിവച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎയും സംഘവും കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്ന നിലപാടിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ച് ആണ് രാജി. സിപിഐഎമ്മുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ടിടി ലൂക്കോസ് അറിയിച്ചു.ALSO READ; പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയം: ബിജെപിയിൽ ഭിന്നത; സി കൃഷ്ണകുമാർ പക്ഷത്തിന്റെ ലിസ്റ്റ് അംഗീകരിക്കാതെ സംസ്ഥാന നേതൃത്വം19 വർഷമായി മണ്ഡലം ജനറൽ സെക്രട്ടറിയും, നിരവധി പോഷക സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചുവരുന്ന എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇത്തരത്തിലുള്ള അവഗണന നേരിട്ടുകൊണ്ട് പ്രവർത്തനരംഗത്ത് ഇനിയും മുന്നോട്ട് പോകാനാവില്ലെന്ന് ടിടി ലൂക്കോസ് രാജിക്കത്തിൽ എ‍ഴുതി. പൊതു പ്രവർത്തനരംഗത്ത് ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഇന്നു മുതൽ സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.updating…The post ‘ഐ സി ബാലകൃഷ്ണനും സംഘവും പാർട്ടിയെ നശിപ്പിക്കുന്നു’- ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജിവച്ച് സിപിഐഎമ്മിലെത്തി appeared first on Kairali News | Kairali News Live.