കോഴിക്കോട്|കോഴിക്കോടുള്ള പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഫ്രീ ബേര്‍ഡ്‌സ് എന്ന പുനരധിവാസ കേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്. 11, 12,13 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍ മൂവരും സ്‌കൂളിലെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് കുട്ടികള്‍ നടക്കാവ് ഗേള്‍സ് സ്‌കൂളിലും ഒരാള്‍ ചാലപ്പുറം സ്‌കൂളിലുമാണ് പഠിക്കുന്നത്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.