കേരളത്തിന് വീണ്ടും അംഗീകാരം. 2026 -ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊച്ചിയും ഇടം നേടി. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. കൊച്ചി ഇടം നേടിയത് ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി.കൊച്ചിയെ തെരഞ്ഞെടുത്തത് കേരള ടൂറിസത്തിന് ലഭിച്ച ആഗോള അംഗീകാരം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണ് ഇതെന്നും മന്ത്രി പറഞ്ഞു. ടൂറിസം വളർച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി കുറിച്ചു.Also read: ‘കേരളം = വർക്ക് + വെക്കേഷൻ’; മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റാൻ പദ്ധതികളുമായി ടൂറിസം വകുപ്പ് മുന്നോട്ട് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിൽ!2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായി കേരളം!സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ — ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്!-പി എ മുഹമ്മദ് റിയാസ്The post കൊച്ചി പഴയ കൊച്ചിയല്ല, ഇനി വേറെ ലെവൽ; 2026 -ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 വിനോദസഞ്ചാര പട്ടികയിൽ ഇടം നേടി appeared first on Kairali News | Kairali News Live.