തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ് എന്നും ഈ നിലപാടുതന്നെയാണ് സിപിഐ എമ്മിനുള്ളതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിയമനടപടിയിലേക്ക് പോകണം എന്നാണ് സർവ്വകക്ഷി യോഗത്തിൽ എല്ലാവരും ആവശ്യപ്പെട്ടത് എന്നും സിപിഐഎം സുപ്രീംകോടതിയെ സമീപിക്കാൻ ആണ് തീരുമാനിച്ചത് എന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോടായി പറഞ്ഞു.ALSO READ: തർക്കം പത്തനംതിട്ട യുഡിഎഫിലും: ജില്ലാ പഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പറ്റില്ലെന്ന് കോൺഗ്രസ്തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും മൂന്നാം സർക്കാരിൻ്റെ മുന്നോടിയായുള്ള വലിയ കുതിപ്പാകും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുംഅദ്ദേഹം പ്രതികരിച്ചു. ആർഎസ്എസിനെതിരെ ശക്തമായ മുന്നേറ്റം നടത്തുന്നത് സിപിഐഎം ആണ്. സിപിഐഎം ആണ് ശക്തമായി വർഗീയത നേരിടുന്നത് .ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാത്ത നിലപാടുമായാണ് മുന്നോട്ടുപോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമലയിൽ ഒരു തരി സ്വർണം നഷ്ടപ്പെടാൻ പാടില്ലെന്നും ആരാണോ ഉത്തരവാദി അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആരെയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.The post ‘തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് BJP ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം’: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.